തിരുവനന്തപുരം: ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ യുവ പ്രതിഭകൾ ഇന്നലെ തുമ്പയിലെ വിക്രം സാരാഭായ് സ്‌പെ‌യ്സ് സെന്റർ സന്ദർശിച്ചു. കണ്ടും കേട്ടുമറിഞ്ഞ ബഹിരാകാശ ഗവേഷണമേഖലയുടെ നേരിട്ടുള്ള അറിവനുഭവമായി ഇൗ സന്ദർശനം. റോക്കറ്റിന്റെ അണിയറക്കാഴ്ച പ്രചോദനം നിറഞ്ഞതായിരുന്നുവെന്ന് കുവൈറ്റിൽ നിന്നെത്തിയ 11​ാം ക്ലാസുകാരി ശ്രേയ പറഞ്ഞു. 658 പ്രതിനിധികളാണ് ഇന്നലെ വി.എസ്.എസ്.സിയിലെത്തിയത്. ഐ.എസ്.ആർ.ഒയുടെ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന വിവിധ റോക്കറ്റുകളെയും അവയുടെ ഭാഗങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി.