മുടപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജനുവരി 8ന് രാജ്യ വ്യാപകമായി പൊതുപണിമുടക്ക് നടത്തുന്നതിന്റെ ഭാഗമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന സംസ്ഥാന ദക്ഷിണമേഖലാ ജാഥയ്ക്ക് ഇന്ന് രാവിലെ 9.30ന് ആറ്റിങ്ങൽ മാമത്ത് സ്വീകരണം നൽകും. കെ. ചന്ദ്രൻപിള്ള, വി. ശിവൻകുട്ടി, സി. ജയൻബാബു, ആർ. രാമു, ആർ. സുഭാഷ്, അഡ്വ.ജി. സുഗുണൻ, ബി. സത്യൻ എം.എൽ.എ ( സി.ഐ.ടി.യു ), മലയാലപ്പുഴ ജ്യോതിഷ് കുമാർ, വി.ആർ. പ്രതാപൻ, പി. ഉണ്ണിക്കൃഷ്ണൻ, കിഴുവിലം രാധാകൃഷ്ണൻ (ഐ.എൻ.ടി.യു.സി) എം.ജി. രാഹൂൽ, മീനാങ്കൽ കുമാർ, മനോജ് ബി ഇടമന (എ.ഐ.ടി.യു.സി) തോമസ് ജോസഫ് ( യു.ടി.യു.സി ) സോണിയ ജോർജ് (സേവാ ) മാഹീൻ അബൂബക്കർ (എസ്.ടി.യു) തുടങ്ങിയവർ സംസാരിക്കും. എല്ലാ തൊഴിലാളികളും എത്തിച്ചേരണമെന്ന് അഞ്ചുതെങ്ങ് സുരേന്ദ്രൻ (സി.ഐ.ടി.യു ), എസ്. ശ്യാംനാഥ് ( ഐ.എൻ.ടി.യു.സി), കോരാണി വിജു (എ.ഐ.ടി.യു.സി) എന്നിവർ ആവശ്യപ്പെട്ടു.