തിരുവനന്തപുരം:പൂന്തുറ സ്വദേശികളുടെ മത്സ്യബന്ധന വള്ളത്തിൽ വിദേശ കപ്പലിടിച്ച സംഭവത്തിൽ 15 ദിവസം പിന്നിട്ടിട്ടും സർക്കാർ നടപടിയെടുക്കാത്തത് മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ കുറ്റപ്പെടുത്തി.യോഗത്തിൽ ഫെഡറേഷൻ നേതാക്കളായ പി.സ്റ്റെല്ലസ്, വിഴിഞ്ഞം അരുൾദാസ്, ബേപ്പൂർ അഷ്റഫ്, അഞ്ചുതെങ്ങ് അനിൽ ആബേൽ, കള്ളിക്കാട് ശശിധരൻ, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.