photo

നെടുമങ്ങാട്: കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷ പരിപാടികൾ അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. എസ്. അരുൺകുമാറിന്റെ അദ്ധ്യക്ഷതയിൽ കരകുളത്ത് നടന്ന സമ്മേളനത്തിൽ മുൻ ഡി.ഡി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. കല്ലയം സുകു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആനക്കുഴി ഷാനവാസ്, നെട്ടിറച്ചിറ ജയൻ, അഡ്വ. എൻ. ബാജി, സെയ്ദാലി കായ്പ്പാടി, രാജേന്ദ്രൻ നായർ, അമിനുദീൻ, പി. സുകുമാരൻ നായർ, കാച്ചാണി രവി, ഹാഷിം റഷീദ്, മരുതൂർ വിജയൻ, താഹിറാബീവി, ഹസീന തുടങ്ങിയവർ സംസാരിച്ചു.