വെഞ്ഞാറമൂട്: കാണാതായ ആട്ടോ ഡ്രൈവറെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്റ്റാന്റിലെ ഡ്രൈവറായ നെല്ലനാട് മണ്ണടിക്കടവ് കൈലാസത്തിൽ അനിൽ കുമാ (38)റാണ് മരിച്ചത്. ഞായറാഴ്ച ആട്ടോയുമായി പുറത്തു പോയ ഇയാൾ തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇൻസ്പക്ടർ ബി.ജയന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കീഴായിക്കോണം ജംഗ്ഷനടുത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.ഭാര്യ :ശിവപ്രിയ .മക്കൾ :ശിഖ അനിൽകുമാർ, കൈലാസ് അനിൽകുമാർ .