പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേതത്തിലെ മഹാശിവലിംഗം ദർശിക്കാൻ ശ്രീ നാരായണ ഭക്തരുടെ തിരക്ക്. ശിവഗിരി ദർശനം കഴിഞ്ഞെത്തുന്ന തീർത്ഥാടകർ ചെങ്കൽ ക്ഷേതത്തിൽ എത്തി ക്ഷേത്ര ദർശനവും മഹാശിവലിംഗ ദർശനവും കഴിഞ്ഞാണ് മടങ്ങുന്നത്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി ക്ഷേത്ര പരിസരം പീതാംബര ധാരികളായ ഭക്തരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.