തിരുവനന്തപുരം: നാഷണൽ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷണേഴ്സ് ജില്ലാ സമ്മേളനം ജനുവരി 2 രാവിലെ 10ന് സ്റ്രാച്യു പൂർണ ഹോട്ടലിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ് മുഖ്യപ്രഭാഷണവും മുതിർന്ന പെൻഷൻകാരെ ആദരിക്കലും നിർവഹിക്കും. ഡി.സി.സി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, ജനറൽ സെക്രട്ടറി വി.എസ്. അജിത് കുമാർ, അസോസിയേഷൻ സർക്കിൾ പ്രസിഡന്റ് ജി.ശിവപ്രസാദ്, ജില്ലാ ചെയർമാൻ പി. റഹിം തുടങ്ങിയവർ സംസാരിക്കും.