തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കണ്ണൂരിലേയ്ക്കുള്ള ജനശതാബ്ദിയിൽ ജനുവരി ഒന്നുമുതൽ മൂന്ന് കോച്ചുകൾ അധികമായി ഉൾപ്പെടുത്തി. ഒരു എ.സി.ചെയർകാറും രണ്ട് സെക്കൻഡ് സിറ്റിംഗ് കോച്ചുകളുമാണ് ചേർത്തത്. ഇതോടെ എ.സി. ചെയർകാറുകളുടെ എണ്ണം 4ഉം സെക്കൻഡ് സിറ്റിംഗ് കോച്ചുകൾ 15ഉം ആയി.