തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ സംസ്ഥാന പ്രസിഡന്റ് ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് പി. ദേവദാസ്, ജനറൽ സെക്രട്ടറി നൈറ്റോ ബേബി, മുൻ പ്രസിഡന്റ് കെ. ബാബു, മുഹമ്മദ് ബഷീർ, ബിനു വർഗീസ്, സുജിത്, ഷെമിൻ, അബ്ദുള്ള വയനാട് തുടങ്ങിയവർ സംസാരിച്ചു.