നെടുമങ്ങാട് : കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ഹെഡ് പോസ്റ്റോഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ഉപരോധവും നടത്തി.ചന്തമുക്ക് ജംഗ്‌ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു.പോസ്റ്റോഫീസിനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ശരത്ത് ശൈലേശ്വരൻ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആനാട് ജയൻ ഉദ്‌ഘാടനം ചെയ്തു. കെ.എസ്.യു നേതാക്കളായ ആർ.എസ് അക്ഷയ്, അനന്തകൃഷ്ണൻ, അഫ്സൽ,നൗഫൽ,ഫൈസൽ,യൂത്ത്കോൺഗ്രസ് നേതാക്കളായ കരുപ്പൂര് ഷിബു,മന്നൂർക്കോണം സജാദ്,ഷിനു നെട്ടയിൽ,ഹാഷിം പുളിഞ്ചി തുടങ്ങിയവർ നേതൃത്വം നല്കി.പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.