ബാലരാമപുരം: ഗുണ്ടാപ്പിരിവ് നൽകാത്തതിലുള്ള വിരോധത്താൽ ഓട്ടോ ഡ്രൈവരെ കുത്തിമുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പൂങ്കോട് അജ്ഞലി ഭവനിൽ രാധാകൃഷ്ണന് (56) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ വെടിവെച്ചാൻകോവിൽ പുഷ്പനിവാസിൽ കാട്ടാക്കട രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (41) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് പ്രതി രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി അടിപിടി കേസിലെ പ്രതിയാണ് ഇയാൾ. ബാലരാമപുരം സി.ഐ ജി.ബിനു, എസ്.ഐ വിനോദ് കുമാർ, എ.എസ്.ഐമാരായ ജ്യോതിഷ്, സജീവ്, സി.പി.ഒ ശ്രീകാന്ത്, സുനു എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.