prem

വെഞ്ഞാറമൂട്: എലിപ്പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു. കോലിയക്കോട് കുന്നിട സരസ്വതി വിലാസത്തിൽ പ്രേംകുമാ (44)റാണ് മരിച്ചത്. ഇയാളെ ബുധനാഴ്ച കന്യാകുളങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ലാബ് പരിശോധനയിൽ സംശയാസ്പദമായ പനിയെന്ന് കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വിശദ പരിശോധനയിൽ എലിപ്പനി കണ്ടെത്തുകയായിരുന്നു . എന്നാൽ, .ഞായറാഴ്ച രാത്രിയോടെ മരിച്ചു .ഭാര്യ ഭുവനേശ്വരി. മക്കൾ: പ്രവീൺ കുമാർ, പ്രമോദ് കുമാർ.