ബാലരാമപുരം: ക്രിസ്‌മസ് ആഘോഷത്തിനിടെ തേമ്പാമുട്ടം പുത്രക്കാടിന് സമീപമുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കാറാത്തല കുഴിവിള കുളത്തിൽ വീട്ടിൽ തോട്ടി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (28), പുത്രക്കാട് പറങ്കിമാംവിള വീട്ടിൽ വെട്ട് ബിജു എന്ന് വിളിക്കുന്ന ബിജു (22) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പുത്രക്കാട് സരോവരം ഹൗസിൽ ചോട്ടു എന്ന് വിളിക്കുന്ന ജഗൻമോഹനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അക്രമികളെ റിമാൻഡ് ചെയ്തു.