ഓയൂർ: മീയന പൊരിയക്കോട് പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിലെ കൺവെയർ ബെൽറ്റിൽ കുരുങ്ങി മെഷീൻ ഓപ്പറേറ്റർ മരിച്ചു. മീയന ലക്ഷംവീട് സരോജാ സദനത്തിൽ ശ്രീകുമാർ (53) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ മീയന പൊരിയക്കോട്, കൂടാരപ്പള്ളി, റോയി ജേക്കബിന്റെ ബി.കെ.ഗ്രാനൈറ്റ്സ് ക്രഷർ യൂണറ്റിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ നിലയിൽ ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഉഷാകുമാരി, മകൻ: ശ്രീയേഷ്.