കിളിമാനൂർ: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി വാമനപുരം ശാഖയുടെ കീഴിൽ കിളിമാനൂർ പുതിയ കാവിൽ നിന്നു ആരംഭിച്ച പദയാത്രയ്ക്ക് ചൂട്ടയിൽ മുസ്ളിം ജമാഅത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജമാ അത്ത് പ്രസിഡന്റ് അഡ്വ. എസ്. നസീർ ഹുസൈൻ പദയാത്ര ജാഥ ക്യാപ്റ്റൻ വാമനപുരം യൂണിയൻ അംഗം സാബു.ജിയെ ഹാൾ അണിയിച്ച് സ്വീകരി ച്ചു. ജമാഅത്ത് സെക്രട്ടറി യൂസുഫ്, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് യൂസുഫ്, അബ് ദുൾ അസീസ്, മുഹമ്മദ് ഷാഫി, താഹിർ തുടങ്ങിയവർ നേതൃത്വം നൽകി.