പാറശാല: അയൽവാസിയും ബന്ധുവുമായ സ്ത്രീയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച അച്ഛനും മകനും അറസ്റ്റിൽ. കഴിഞ്ഞ 29 ന് വൈകിട്ട് 7നായിരുന്നു സംഭവം. ചെങ്കൽ കാക്കനാട് വീട്ടിൽ ഷീലയെ (59) ആണ് അയൽവാസികളായ വത്സലനും മകൻ വിനീതും ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. ഒന്നാം പ്രതി വിനീത് കത്തി കൊണ്ട് വീശി തലയ്ക്ക് മുറിവ് ഉണ്ടാക്കുകയും സാരി വലിച്ചു കീറാനും ശ്രമിച്ചു. രണ്ടാം പ്രതി വത്സലൻ കമ്പി കൊണ്ട് തലക്ക് അടിക്കാൻ ശ്രമിച്ചത് തടഞ്ഞതു കാരണം കൈയിൽ കൊണ്ടതായും പറയുന്നു. കുടുംബവസ്തു അമ്മാവനും അമ്മമായിയും ചേർന്ന് സ്ത്രീക്ക് വിൽപത്രം ചെയ്ത് കൊടുത്തതിനെ തുടർന്നുള്ള തർക്കങ്ങളാണ് കൈയേറ്റത്തിൽ കലാശിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.