തിരുവനന്തപുരം : കേരള വാട്ടർ അതോറിട്ടി എമർജൻസി മേഖലയായ ബ്ളൂ ബ്രിഗേഡ് വിഭാഗത്തിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വേതനവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണമെന്നും കേരള വാട്ടർ അതോറിട്ടി ബ്ളൂ ബ്രിഗേഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്. പോറ്റി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. അനിൽകുമാർ കേരള വാട്ടർ അതോറിട്ടി ഒാഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. സന്തോഷ് കുമാർ, സെക്രട്ടറി ജോയി എച്ച്.ജോൺ, ബേബിരാജ് എന്നിവർ സംസാരിച്ചു. ഗാന്ധിപുരം നളിനകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷനിൽ ജനറൽ സെക്രട്ടറി എം. സുൽഫിക്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. യേശുദാസ് സ്വാഗതവും ജെ. അനീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഗാന്ധിപുരം നളിനകുമാർ ( പ്രസിഡന്റ് ), ജെ. അനീഷ് കുമാർ, ബേബി രാജ് (വൈസ് പ്രസിഡന്റുമാർ), എം. സുൽഫിക്കർ (ജനറൽ സെക്രട്ടറി), രതീഷ്, ദിനേശൻ (സെക്രട്ടറിമാർ), എസ്. യേശുദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.