ചേരപ്പള്ളി :പറണ്ടോട് വലിയകലുങ്ക് ഗവ.എൽ.പി.എസ്,യു.പി.എസ് സ്കൂളുകളിൽ 1990-1997 വർഷങ്ങളിൽ പഠിച്ച വിദ്യാർത്ഥികളുടെയും പഠിപ്പിച്ച അദ്ധ്യാപകരുടെയും ഒത്തുചേരൽ അപൂർവ കാഴ്ചയായി.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത അദ്ധ്യക്ഷത വഹിച്ചു.പൂർവ വിദ്യാർത്ഥി ചേരപ്പള്ളി എസ്.സാജൻ ആമുഖപ്രസംഗം നടത്തി.സന്ധ്യ സ്വാഗതം പറഞ്ഞു.അദ്ധ്യാപകരായ തുളസിദാസ്,ശ്രീകല,ലീല,ശ്രീരേഖ,വിജയലക്ഷ്മി,പൊന്നമ്മ, തങ്കപ്പൻ, ഗോപാലകൃഷ്ണപിള്ള,കാളിയപ്പൻ ആചാരി,ഉഷ,തിലകം എന്നിവർ സംസാരിച്ചു. ഭദ്രദീപം തെളിക്കൽ, ക്രിസ്‌മസ് കേക്ക് മുറിക്കൽ,വൃക്ഷത്തൈ നടീൽ,ആദരിക്കൽ,ധനസഹായ വിതരണം സ്കൂളിന് സമ്മാനം, വിവിധ കലാപരിപാടികൾ എന്നിവ നടത്തി.