ചേരപ്പള്ളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ജനുവരി 8ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ആര്യനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചാരണജാഥ നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
എൻ. ശ്രീധരൻ ക്യാപ്ടനും ഷിജി കേശവൻ, ഇൗഞ്ചപ്പുരി രാജേന്ദ്രൻ എന്നിവർ വൈസ് ക്യാപ്ടനും പുറുത്തിപ്പാറ സജീവ് മാനേജരുമായ ജാഥ കാഞ്ഞിരംമൂട് നിന്നാരംഭിച്ച് പാലം ജംഗ്ഷൻ, ഇറവൂർ, കോട്ടയ്ക്കകം, ഐത്തി, വലിയകലുങ്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പറണ്ടോട് ജംഗ്ഷനിൽ സമാപിച്ചു. മണ്ണാറം രാമചന്ദ്രൻ, അശോകൻ ഐത്തി, ബി.അശോകൻ, ഇറവൂർ ഷാജീവ്, കെ.കെ. രതീഷ്, പ്രതാപൻ, ഷമിം, ഷിബുലാൽ, മഹേശ്വരൻ, എസ്. ദീക്ഷിത്ത് എന്നിവർ സംസാരിച്ചു.