vk-prasanth

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി വട്ടിയൂർക്കാവിൽ നിന്ന് പ്ലാസ്റ്റിക്കിനെ തുരത്താനുള്ള ദൗത്യം ഏറ്റെടുത്ത് വി.കെ. പ്രശാന്ത് എം.എൽ.എ.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുന്നതിന് മുന്നോടിയായി എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ ബോധവത്കരണവും പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ വിതരണവും നടന്നു.
വട്ടിയൂർക്കാവ് ജംഗ്ഷനിലെ കടകളിൽ തുണി സഞ്ചിയും പേപ്പർ സ്‌ട്രോയും പരിചയപ്പെടുത്തിയ എം.എൽ.എയും കൂട്ടരും സാമ്പിളുകൾ നൽകുകയും ചെയ്‌തു. പ്ലാസ്റ്റിക് കാരി ബാഗുമായി സഞ്ചരിച്ചവർക്ക് തുണി സഞ്ചികൾ നൽകി. കനിവ് ചാരിറ്റബിൾ ട്രസ്റ്റിലെയും നഗരസഭയുടെ ഗ്രീൻ ആർമി പ്രവർത്തകരും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു.