പന്തീരാങ്കാവ്: എട്ടു ദിവസമായി കാണാതായ നല്ലളം ചാലാട്ടി റോഡ് ഷാജ് മഹലിൽ ഷബീർ ഖാന്റെ (71)
മൃതദേഹം അഴുകിയ നിലയിൽ ഒളവണ്ണ കോഴിക്കോടൻ കുന്നിലെ കല്ലുവെട്ടുകുഴിയിൽ കണ്ടെത്തി. എട്ടു ദിവസം മുമ്പ് ഷബീർഖാൻ മകന്റെ സ്‌കൂട്ടറുമായി വീട്ടിൽ നിന്നിറങ്ങിയതാണ്. കാണാതായതിനെ തുടർന്ന് വീട്ടുകാർ നല്ലളം പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെയാണ് കോഴിക്കോടൻ കുന്നിൽ റോഡരികിൽ ഇരുചക്രവാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസിൽ വിവരമറിയിച്ചതോടെ ഷബീർഖാന്റെ വാഹനമാണെന്ന് തിരിച്ചറിഞ്ഞു.തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മാലിന്യങ്ങൾ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന കല്ലുവെട്ടുകുഴിയിൽ മൃതദേഹം കണ്ടെത്തിയത്.സമീപത്ത് നിന്നും ഒരു വാച്ചും മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട്. വാച്ച് ഉപയോഗിക്കുന്ന പതിവില്ലെന്നും വാച്ചും ഫോണും ഷബീർ ഖാന്റെതല്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ വിവശദമായ അന്വേഷണത്തിനള്ള ഒരുക്കത്തിലാണ് പൊലീസ്.
ഫോറൻസിക് ലാബും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു.മഠത്തിൽ അബ്ദുൾ അസീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഷബീർ ഖാൻ കപ്പൽ ജീവനക്കാരനായി വിരമിച്ചതാണ്.ഭാര്യ: ജബ്‌നാബിമക്കൾ: ഷാമിൽ, ഷാജിർ, ഷമീന മരുമക്കൾ: മുഹമ്മദ് സിയാദ്, ദിഷാന, അസ്ഫ