കാട്ടാക്കട:സി.പി.ഐ കാട്ടാക്കട മണ്ഡലം ജനറൽ ബോഡി യോഗം ജില്ലാ കൗൺസിൽ അംഗം എൻ.ഭാസുരാംഗൻ ഉദ്ഘാടനം ചെയ്തു.ശരത്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ സമകാലീന രാഷ്ട്രീയ വിശദീകരണം നടത്തി.മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ സംഘടന വിഷയം അവതരിപ്പിച്ചു.മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ എം.ശ്രീകണ്ഠൻ നായർ,മുതിയാവിള സുരേഷ്, ബി.സതീഷ് കുമാർ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഭിലാഷ് ആൽബർട്ട്,കാട്ടാക്കട സുരേഷ്,ജെ.രാജേന്ദ്രൻ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മറ്റിയെ കാട്ടാക്കട,ആമച്ചൽ എന്നിങ്ങനെ രണ്ട് കമ്മിറ്റികളാക്കി.കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കാട്ടാക്കട സുരേഷിനേയും ആമച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി അഭിലാഷ് ആൽബർട്ടിനെയും തിരഞ്ഞെടുത്തു.