ard

ആര്യനാട്:ഹരിതകേരള മിഷന്റെ ഭാഗമായുള്ള ഇനി ഞാനൊഴുകട്ടെ എന്ന പദ്ധതി കോട്ടയ്ക്കകം കല്ലുപാലം തോട്ടിൽ ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാ ബീഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം വിജുമോഹൻ,ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസറുദീൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ അജിതകുമാരി,മണ്ണാറം പ്രദീപ് കുമാർ,നിമ്മലൻ,ഷാജിത,പഞ്ചായത്ത് സെക്രട്ടറി എം.എസ്.സുധീരൻ,അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.ലിമ,തൊഴിലുറപ്പ് എ.ഇ നസീഹുൽ ഇസ്ലാം,ഓവർസിയർമ്മാരായ അജീഷ്,രത്നരാജ്,സി.ഡി.എസ്.ചെയർപേഴ്സൺസുനിത,ഹരിതകേരള മിഷൻ കോ ഓർഡിനേറ്റർ ത്രേസ്യാമ്മ,തൊഴിലുറ്റപ്പ് തൊഴിലാളികൾ,സാംസ്കാരിക പ്രവർത്തകർ,ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.