കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ 12ശിവാലയ ക്ഷേത്രങ്ങളിൽ രണ്ടാമത്തെ ക്ഷേത്രമായ തിക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിൽ മാർഗഴി ഉത്സവത്തിന് നാളെ കൊടികയറും.2ന് രാവിലെ 9:30ന് തൃക്കൊടിയേറ്റ്,വൈകിട്ട് 6:30ന് വിളക്ക് പൂജ, 4ന് രാവിലെ 10ന് ഭഗവത് ഗീതാ പാരായണം,രാത്രി 8ന് ഭാരതനാട്യം,7ന് വൈകിട്ട 5 ന് ലളിത സഹസ്ര നാമം,6ന് ഭഗവതി സേവ, 8ന് വൈകിട്ട് 4 ന് നന്ദിഊട്ട്, 4:30ന് പ്രദോഷ പൂജ, 6:30ന് പ്രദോഷ ശീവേലി,10ന് രാത്രി 9മണിക്ക് ഭഗവാൻ പള്ളി വേട്ട.11ന് രാവിലെ 8:30ന് ആറാട്ട് കലശപൂജ, 11ന് ആറാട്ട്.