sivagiri-smadhi-photo-

രാവിലെ 10 ന്: സംഘടനാ സമ്മേളനം. സ്വാഗതം: സ്വാമി ബ്രഹ്മസ്വരൂപാനന്ദ, അദ്ധ്യക്ഷൻ: മന്ത്റി ജി. സുധാകരൻ, ഉദ്ഘാടനം: കർണാടക ഉപമുഖ്യമന്ത്റി സി.എൻ. അശ്വത് നാരായൺ, മുഖ്യാതിഥി: മന്ത്റി പി. തിലോത്തമൻ, വിശിഷ്ഠാതിഥികൾ: ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യപ്രഭാഷണം: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ നേതൃപദവിയിൽ 50 വർഷം പൂർത്തിയാക്കിയ മുൻമന്ത്റി സി.വി. പത്മരാജനെ ശിവഗിരിമഠം ചടങ്ങിൽ ആദരിക്കും.

12ന്: വനിതാസമ്മേളനം. സ്വാഗതം: സ്വാമിനി നിത്യചിൻമയി, അദ്ധ്യക്ഷൻ: ഹൈക്കോടതി ജഡ്ജി അബ്ദുൽറഹിം, ഉദ്ഘാടനം: മന്ത്റി ജെ. മെഴ്സിക്കുട്ടിഅമ്മ.

2.30ന്: സാഹിത്യസമ്മേളനം സ്വാഗതം: സ്വാമി അവ്യയാനന്ദ, അദ്ധ്യക്ഷൻ: കെ.പി. രാമനുണ്ണി, ഉദ്ഘാടനം: എം. മുകുന്ദൻ, മുഖ്യാതിഥി: കെ.ആർ. മീര. തുടർന്ന് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന സാഹിത്യമത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനം, സ്വാമി സംപ്രസാദ് രചിച്ച ആത്മരാഗം ആത്മകഥയുടെ പ്രകാശനം,​ ഗുരുദേവ കൃതിയായ ശിവശതകത്തിന് സ്വാമി മുനി നാരായണപ്രസാദ് രചിച്ച വ്യാഖ്യാനത്തിന് ഡോ. വെള്ളിമൺ നെൽസന്റെ ഹിന്ദി പരിഭാഷ പ്രകാശനം, പത്മശ്രീ ലഭിച്ച പിന്നണിഗായകൻ ജയന് അനുമോദനം എന്നിവ നടക്കും.

4.30ന്: സമാപനസമ്മേളനം. സ്വാഗതം: സ്വാമി ശിവസ്വരൂപാനന്ദ, അദ്ധ്യക്ഷൻ മന്ത്റി കടകംപള്ളി സുരേന്ദ്രൻ, ഉദ്ഘാടനം: കേന്ദ്രമന്ത്റി ആർ.കെ. സിംഗ്, മുഖ്യാതിഥി: മന്ത്റി എം.എം. മണി, വിശിഷ്ടാതിഥികൾ: മുല്ലപ്പള്ളി രാമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ബി.സത്യൻ, ടി.പി. സെൻകുമാർ, ഡോ. ബോബിചെമ്മണ്ണൂർ, അരയാക്കണ്ടി സന്തോഷ്, വർക്കല കഹാർ, നന്ദി: സ്വാമി വിശാലാനന്ദ. തുടർന്ന് ശിവഗിരി തീർത്ഥാടന കപ്പിനുവേണ്ടി നടന്ന കായിക മത്സരവിജയികൾക്ക് സമ്മാനദാനം.

കലാപരിപാടികൾ

രാവിലെ 7ന് കുന്നുംപാറ ആശ്രമം ഭജനസംഘത്തിന്റെ ഭക്തിഗാനസുധ, 8.30ന് കളരിപ്പയറ്റ്, രാത്രി 9ന് ചലച്ചിത്ര ടിവി താരങ്ങളായ രാജേഷ് പരവൂർ, കൊല്ലം സുധി, സേതുലക്ഷ്മി, ഷജീർ എറണാകുളം തുടങ്ങി എഴുപതോളം കലാകാരന്മാർ പങ്കെടുക്കുന്ന വിസ്മയസന്ധ്യ 2020.