നെയ്യാറ്റിൻകര : രാമേശ്വരം മഹാദേവർ ക്ഷേത്രത്തിലെ ധനു തിരുവാതിര ആറാട്ട് ഉത്സവം ഇന്നു മുതൽ പത്തുവരെ നടക്കും. ജനുവരി ഒന്നിന് രാവിലെ 6.30 ന് എതിരേറ്റുപൂജ, 7.40 ന് പന്തീരടിപൂജ, 11 ന് ശ്രീബലി, വൈകിട്ട് 6.30 ന് സോപാനസംഗീതം, രാത്രി 7 ന് കൊടിയേറ്റ്. തുടർന്ന് ഇരട്ടതായമ്പക. 2-ാം തീയതി രാവിലെ 6.15 ന് അദ്ധ്യാത്മ രാമായണ പാരായണം, 8.30 ന് നവകപൂജ, 9 ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 10 ന് ഹാലാസ്യമാഹാത്മ്യ പാരായണം, വൈകിട്ട് 5.45 ന് കാഴ്ചശ്രീബലി എഴുന്നള്ളത്ത്, രാത്രി 7 ന് സംഗീതസദസ്. 3 ന് രാവിലെ 8 ന് ദേവീഭാഗവത പാരായണം, 8.30 ന് നവകപൂജ, 10.15 ന് കലശാഭിഷേകം, വൈകിട്ട് 5 ന് ലളിതാസഹസ്രനാമജപം, രാത്രി 7 ന് ഭക്തിഗാനസുധ. നാലിന് രാവിലെ 6.15 ന് അദ്ധ്യാത്മ രാമായണ പാരായണം, 10 ന് ഹാലാസ്യ മാഹാത്മ്യ പാരായണം, വൈകിട്ട് 5.15 ന് ഭക്തിഗാന ഭജൻ, 6.30 ന് ഋഷഭവാഹനത്തിനു സ്വീകരണം, രാത്രി 7 ന് നൃത്തം. അഞ്ചിന് രാവിലെ 7.40 ന് പന്തീരടിപൂജ, വൈകിട്ട് 5 ന് രാമേശ്വരത്തപ്പൻ പുരസ്കാര സമർപ്പണം, രാത്രി 7 ന് ഈശ്വരമഹിമാ കീർത്തനം, 9 ന് മഹാദേവന്റെ വിഗ്രഹം ഋഷഭവാഹനത്തിലേറ്റിയുള്ള ശ്രീഭൂതബലി എഴുന്നള്ളത്ത്. ആറിന് രാവിലെ 8.30 ന് നവകപൂജ, 11 ന് ഉത്സവബലി ദർശനം, വൈകിട്ട് 5 ന് ഐശ്വര്യപൂജ, രാത്രി 7 ന് ഭജനാമൃതം. ഏഴിന് രാവിലെ 8 ന് ലളിതാസഹസ്രനാമജപം, 10 ന് ഹാലാസ്യമാഹാത്മ്യ പാരായണം, രാത്രി 8 ന് സേവ. എട്ടിന് രാവിലെ 8 ന് 108 ധാര, 10.15 ന് കലശാഭിഷേകം, വൈകിട്ട് 6 ന് പ്രദോഷ സന്ധ്യാദീപം, രാത്രി 7 ന് സംഗീതഗാനാമൃതം. ഒൻപതിന് രാവിലെ 7.40 ന് പന്തീരടിപൂജ, 8 ന് വിഷ്ണുസഹസ്രനാമജപം, വൈകിട്ട് 6 ന് ലളിതാസഹസ്രനാമജപം, രാത്രി 8 ന് കഥകളി. പത്തിന് രാവിലെ 7.30 ന് എതിരേറ്റുപൂജ, 8.30 ന് മൃത്യുഞ്ജയഹോമം, 10 ന് നാഗരൂട്ട്, വൈകിട്ട് 6 ന് കൊടിയിറക്ക്, രാത്രി 7.15 ന് ആറാട്ടുകടവിലേക്ക്‌ എഴുന്നള്ളത്ത്, 9.30 ന് നാമനാദലയം.