വെള്ളനാട്:വെള്ളനാട് സാരാഭായ് എഞ്ചിനിയറിംഗ് കോളേജും മിത്രനികേതനും സംയുക്തമായി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി 3ന് കോളേജ് കാമ്പസിൽ സൗജന്യ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കും.സ്പേസ് എഞ്ചിനിയേഴ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഡോ.വി.വി.കരുണാകരന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.ശബരീനാഥൻ.എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും.കോളേജ് ഡയറക്ടർഡോ.കെ.ആർ.കൈമൾ,മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘുരാംദാസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് വെള്ളനാട് ശശി,വാർഡ് മെമ്പർ കുമാരദാസ്,പ്രിൻസിപ്പൽ ഡോ.ജി.പവിത്രൻ,വൈസ് പ്രിൻസിപ്പൽ കോശിമാമൻ എന്നിവർ സമസാരിക്കും.