തിരുവനന്തപുരം : കുളിക്കാനിറങ്ങി മുങ്ങിമരിച്ച പാപ്പനംകോട് സത്യൻ നഗർ ചവണിച്ചവിള റോഡിൽ ബാബു (52)വിന്റെ മൃതദേഹം കരമനയാറ്റിലെ ചെറുവിളാകം കടവിൽനിന്നുകിട്ടി . ഞായറാഴ്ച ഉച്ചക്ക് ഇയാൾ കുളിക്കടവിലേക്കു പോകുന്നത് കണ്ടതായി നാട്ടുകാർപറഞ്ഞിരുന്നു . ചെരുപ്പ് ,തോർത്ത് എന്നിവ കടവിലുണ്ടായിരുന്നു. ഇന്നലെ രാവിലെ ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്യൂബാ ടീം മൃതദേഹം പുറത്തെടുത്തു .