കടയ്‌ക്കാവൂർ: കായിക്കര കുമാരനാശാൻ നാട്യകലാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഹാളിൽ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ നിർവഹിച്ചു. എ.എം.എ ട്രഷറർ ഡോ. ബി. ഭുവനേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്യാമളൻ, കായിക്കര അശോകൻ, വിപിൻചന്ദ്രപാൽ, സജു ജാക്‌സൺ, അജി ജറോൺ എന്നിവരെ എ.എം.എ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് പൊന്നാട അണിയിച്ചു. വാർഡ് മെമ്പർ അജയകുമാർ, ഓമനദാസ്, ശ്രീകൃഷ്ണൻ, ബ്ലോക്ക് മെമ്പർ സുരേന്ദ്രൻ, വി. ലൈജു, ഗീത ടീച്ചർ, രാജേന്ദ്ര ചാന്നാർ, ബി. വിനോദ് എന്നിവർ സംസാരിച്ചു.