പൂവാർ: വിഷരഹിത പച്ചക്കറി സ്വന്തമായി തയ്യാറാക്കുന്നതിന് കൃഷി ജാഗരണിന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലനം നൽകുന്നു. ജൈവ മാലിന്യത്തെ പൂർണമായും ഉപയോഗപ്പെടുത്തുന്ന കൃഷിരീതി പരിശീലിപ്പിക്കുന്നത് ദേശീയ പുരസ്കാര ജേതാവും ജൈവകർഷകനുമായ രവീന്ദ്രനാണ്. ജനുവരി 11, 12, തീയതികളിൽ തിരുവനന്തപുരം പട്ടം ബൃന്ദാവൻ ഗാർഡനിലെ വി.ജി.ആർ.എ 79 കൃഷി ജാഗരൻ ഓഫീസിലാണ് പരിശീലനം. 200 രൂപയാണ് പരിശീലന ഫീസ്.രാവിലെ 10ന് തുടങ്ങി വൈകിട്ട് 5ന് സമാപിക്കും. ഉച്ചഭക്ഷണം കരുതേണ്ടതാണ്. മുൻകുട്ടി രജിസ്റ്റർ ചെയ്യുന്ന 35 പേർക്കാണ് അവസരം. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 0471-4059009,9899568568.