കടയ്ക്കാവൂർ: ഭജനമഠം അർദ്ധനാരീശ്വര ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവവും അങ്കി സമർപ്പണവുംആരംഭിച്ചു. ഇന്ന് രാവിലെ 9ന് അങ്കിസമർപ്പണം, 2ന് പതിവ് ക്ഷേത്രചടങ്ങുകൾ. 3ന് രാത്രി 8 മുതൽ സിനിമാറ്റിക്ക് ഡാൻസ്. 4ന് രാത്രി 9ന് നാടകം, 5ന് ഉച്ചക്ക്12 മുതൽ അന്നദാനം, രാത്രി 9 മുതൽ നാടൻപാട്ട്, കരോക്കെ ഗാനമേള. 6ന് ഉച്ചയ്ക്ക് 12 മുതൽ കഞ്ഞിസദ്യ, 8.30മുതൽ നൃത്തനൃത്യങ്ങൾ. 7ന് രാവിലെ 10മുതൽ വിശേഷാൽ നാഗരൂട്ട് രാത്രി 9 മുതൽ ഗാനാമൃതം. 8ന് രാവിലെ 8 മുതൽ പറയെടുപ്പ് എഴുന്നള്ളത്ത്, രാത്രി 8 മുതൽ പാട്ട് മാമാങ്കം തിറയാട്ടം .9ന് രാവിലെ 8ന് തിരുവാതിര പൊങ്കൽ, 12ന് അന്നദാനം, 3ന് തിരു:എഴുന്നള്ളത്ത്, രാത്രി 7ന് തിരുവാതിര കളി, 9 ന് നാടകം.