നെടുമങ്ങാട് :നെടുമങ്ങാട് താലൂക്കിൽ പുതിയ റേഷൻ കാർഡിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് കാർഡ് വിതരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 9നും 18 നും എത്താൻ നിർദേശം ലഭിച്ച അപേക്ഷകർ 6നും, 22,24 തീയതികളിൽ എത്തേണ്ടവർ 7 നും 28 ന് ഹാജരാവേണ്ടവർ 9 നും നെടുമങ്ങാട് റവന്യു ടവറിലെ താലൂക്ക് സപ്ലൈ ഓഫീസിൽ എത്തി കാർഡുകൾ കൈപ്പറ്റണമെന്ന് സപ്ലൈ ഓഫീസർ വി.എം ജയ്‌കുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.