നെടുമങ്ങാട് : ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പറണ്ടോട്ടുള്ള എ.ആർ.ഡി 274 -ആം നമ്പർ റേഷൻ കടയുടെ ലൈസൻസ് അന്വേഷണ വിധേയമായി റദ്ദ് ചെയ്തതായി താലൂക്ക് സപ്ലൈ ഓഫീസർ വി.എം ജയ്കുമാർ അറിയിച്ചു.ഈ കടയിൽ നിന്ന് ഭക്ഷ്യധാന്യം വാങ്ങിയിരുന്ന റേഷൻ ഗുണഭോക്താക്കൾക്ക് തൊട്ടടുത്തുള്ള സൗകര്യപ്രദമായ മറ്റു റേഷൻ കടകളിൽ നിന്ന് സേവനം ഉറപ്പാക്കിയിട്ടുണ്ട്.