dec31d

ആറ്റിങ്ങൽ: അവധി ദിവസത്തിന്റെ ആഘോഷത്തിലായിരുന്നു ഇന്നലെയും ഡിസംബർ ഫെസ്റ്റിലെത്തിയ സന്ദർശകർ. ഓരോ ദിവസവുമുള്ള തിരക്ക് ഡിസംബർ ഫെസ്റ്റിനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ്. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് നടക്കുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് മേളയുടെ കോ - സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ. വിസ്‌മയ, കേരളടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.സി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയും മേളയ്‌ക്കുണ്ട്. എസ്.സി / എസ്.ടി ഹബിന്റെ പത്ത് വ്യത്യസ്ഥ സ്റ്റാളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിദേശയിനം മത്സങ്ങളുടെ അപൂർവ കളക്‌ഷനൊരുക്കിയാണ് അക്വാ പവലിയൻ ശ്രദ്ധ നേടിയിരിക്കുന്നത്. ഇവിടെ വീട്ടിലെ അക്വേറിയത്തിൽ വളർത്താനുള്ള മീനുകളുടെ വില്പനയും സജീവമാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയാണ് വേദിയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. എല്ലാദിവസവും വൈകിട്ട് 6 മുതൽ പ്രദർശന വേദിയിൽ സജ്ജീകരിച്ചിട്ടുള്ള സ്റ്റേജിൽ കലാപരിപാടികളും അരങ്ങേറുകയാണ്.