വിതുര:വിതുര റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികസമ്മേളനവും,പുതുവൽസരാഘോഷവും ഇന്ന് വൈകിട്ട് അഞ്ചിന് വിതുര സരിതാകോളജിൽ നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.റസിഡന്റ്‌സ് പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം നേടിയ വി.കെ.മധുവിനെ വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി ആദരിക്കും.വിതുര സർക്കിൾ ഇൻസ്‌പെക്ടർ എസ്.ശ്രീജിത്,ഫെഡറേഷൻസ് ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർഷിഹാബ്,റസിഡന്റ്‌സ് ഭാരവാഹികളായ എ.സുമകുമാരി,ശ്രീകണ്ഠൻനായർ,പി.സോമൻ,എം.പി.സാജു,ഷൈലാബീഗം,വി.ജയമോഹനൻനായർ, കെ.സുകുമാരൻ,ആർ.ഉദയകുമാർ പി.ലീലാമ്മ എന്നിവർ പങ്കെടുക്കും.