തിരുവനന്തപുരം: കൊച്ചുവേളിയിലെ വ്യവസായസംരംഭകരുടെ സംഘടനയായ കൊച്ചുവേളി എം.എസ്.എം.ഇ അസോസിയേഷന്റെ പുതുവത്സരാഘോഷവും 2020ഡയറി പ്രകാശനവും ഇന്ന് വൈകിട്ട് 5ന് കൊച്ചുവേളിയിലെ അസോസിയേഷൻ ഹാളിൽ നടക്കും. കിംസ് ഹോസ്പിറ്റൽ വൈസ് ചെയർമാൻ ഡോ. ജി. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശാരദാഭുവനേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.