തിരുവനന്തപുരം: പതിനാറാമത് അനന്തപുരി കൺവെൻഷന്റെ ഒരുക്കധ്യാനം നാളെ രാവിലെ 9.30ന് വിശുദ്ധകുർബാനയോടെ പാളയം സമാധാനരാജ്ഞി ബസിലിക്കയിൽ നടക്കും. 8 മുതൽ 12വരെ പുത്തരിക്കണ്ടം മൈതാനത്താണ് കൺവെൻഷൻ. ആർച്ച് ബിഷപ്പുമാരായ എം.സൂസപാക്യം, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ രക്ഷാധികാരികളും ഡോ. ടി. നിക്കൊളാസ് ജനറൽ കൺവീനറുമായ കമ്മിറ്റിയാണിത് നടത്തുന്നത്. ഫാ. ഡോമിനിക് വാളൻമനാൽ നേതൃത്വം വഹിക്കും.