v

കടയ്ക്കാവൂർ: പ്രശസ്ത നാടകകൃത്തും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കുളമുട്ടം അഷറഫ് ( 67 ) നിര്യാതനായി . കഴിഞ്ഞ ദിവസം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മൂന്നുപതിറ്റാണ്ടിലേറെ അബുദാബിയിൽ ജോലി ചെയ്തു. ഏറെക്കാലം മാദ്ധ്യമരംഗത്തും പ്രവർത്തിച്ചിരുന്ന അഷറഫ് നിരവധി നാടകങ്ങളും രണ്ട് പുസ്തകങ്ങളും

രചിച്ചിട്ടുണ്ട് . ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ അഷറഫ് സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. കേരള കൗമുദി അബുദാബി റീഡേഴ്സ് ഫോറത്തിന്റെ സ്ഥാപകനാണ്. ഭാര്യ: ലൂസിഹ. മക്കൾ : നിധിയ, നിധിൻ. മരുമക്കൾ: ഷർമ്മദ് ഖാൻ, ബിസ്മി.കബറടക്കം കുളമുട്ടം ജുമാ മസ്ജിദിൽ നടന്നു.