നെടുമങ്ങാട്: ഭിന്നശേഷി ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിലെ അപാകതകൾ പരിഹരിച്ച് മുഴുവൻ പേർക്കും പരിരക്ഷ ഉറപ്പാക്കി വ്യക്തമായ നയം ഉണ്ടാകണമെന്നും,സൂപ്പർ ന്യൂമററി തസ്തിക ഏകീകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകണമെന്നും ഡിഫറെന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.നെടുമങ്ങാട് ടൗൺ എൽ.പി സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നെടുമങ്ങാട് മുൻസിപ്പൽ കൗൺസിലർ ടി.അർജുനൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കൗൺസിലർ സുമയ്യ മനോജ് നിർവഹിച്ചു.താലൂക്ക് പ്രസിഡന്റ് പി.സാമുവേൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് റ്റി.കെ.ബിജു, ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, വൈസ് പ്രസിഡന്റ് എൻ.അനിത, പി.മോഹനൻ, ബി.ലതാകുമാരി, പി.ശശാങ്കബാബു, ആർ.ഡാലി തുടങ്ങിയവർ സംസാരിച്ചു.