നെടുമങ്ങാട്: മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ മുതിർന്ന സാമൂഹിക പ്രവത്തകരെ ആദരിച്ചു. ആദ്യകാല പൊതുപ്രവർത്തകൻ പള്ളിമുക്ക് കെ. പ്രഭാകരനെ ആനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാൻ പൊന്നാട അണിയിച്ചു. മൂഴിയിൽ മുഹമ്മദ് ഷിബു അദ്ധ്യക്ഷത വഹിച്ചു. സീനിയർ കോ - ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ എം.എസ്. പ്രശാന്ത്, നിസാമുദ്ദീൻ, അശ്വതി, മജീത്, നാസർ തുടങ്ങിയവർ സംസാരിച്ചു.