പൂവച്ചൽ: പൂവച്ചൽ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും കുടുംബ സംഗമവവും കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് സി. ഭാസ്‌കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് വി.ആർ. പ്രതാപൻ, സെക്രട്ടറി ആർ.സുരേന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറി അരുൺകുമാർ, ട്രഷറർ തങ്കമണി എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയവർക്ക് ചടങ്ങിൽ അവാർഡും സമ്മാനവും വിതരണം ചെയ്‌തു.