murukk

മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ ഇൗ വർഷത്തെ ക്രിസ്‌മസ് ന്യൂ ഇയർ ദിനാഘോഷം അഴൂർ പുത്തൻ മന്ദിരം വൃദ്ധസദനത്തിലെ അഗതികളോടൊപ്പം ആഘോഷിച്ചു. ലയൺസ് ക്ളബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് സെക്രട്ടറിയും മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസ് അഗതികളോടൊപ്പം ക്രിസ്‌മസ് ന്യൂ ഇയർ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. വൃദ്ധസദനത്തിലെ അഗതികൾക്ക് ഒരുദിവസത്തെ ആഹാരത്തിനുള്ള തുകയും നൽകി. അഗതി മന്ദിരം സെക്രട്ടറി സുശീലയമ്മ, വാർഡൻ ബിന്ദു, ലയൺസ് ക്ളബ് സെക്രട്ടറി ലയൺ അബ്ദുൽ വാഹീദ്, ലയൺ രഘുനാഥ്, ലയൺ സജിത ഷാനവാസ്, ഷാജിഖാൻ, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.