തിരുവനന്തപുരം : മലയാള സിനിമയുടെ ആദ്യ നായിക പി.കെ.റോസിയുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച പി.കെ.റോസി എന്ന ചലച്ചിത്രത്തിന്റെ പ്രിവ്യൂ ഷോ ഇന്ന് രാവിലെ 11 ന് കലാഭവൻ തിയേറ്ററിൽ നടക്കും. ഷോയുടെ ഉദ്‌ഘാടനം മന്ത്രി എ.കെ.ബാലൻ നിർവഹിക്കും. സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കും. വി.ശിവൻകുട്ടി, വണ്ടിത്തടം മധു എന്നിവർ പങ്കെടുക്കും.