നെടുമങ്ങാട് :ഭരണ പരാജയം മറച്ച് ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ തൊഴിലാളികൾ കൊടി വ്യത്യാസം മറന്ന് സംഘടിതമായി എതിർക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു.സംയുക്തട്രേഡ് യൂണിയൻ 8 ന് നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന്റെ പ്രചാരണാർത്ഥമുള്ള തെക്കൻ മേഖല ജാഥയ്ക്ക് നെടുമങ്ങാട്ട് നൽകിയ സ്വീകരണത്തിനുശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാഥ ക്യാപ്ടൻ ആർ.ചന്ദ്രശേഖരനു പുറമെ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.ചന്ദ്രൻപിള്ള,സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് മധുസൂദനൻ,വി.ശിവൻകുട്ടി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ,യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ്, എസ്.ടി.യു നേതാവ് ജി.മാഹീൻ അബൂബക്കർ,അഡ്വ.ടി.ബി മിനി,സീറ്റാ ദാസ്,വി.ജെ ജോസഫ്,സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,ഐ.എൻ.ടി.യു.സി നേതാവ് എസ്.എൻ പുരം ജലാൽ തുടങ്ങിയവർ പങ്കെടുത്തു.