തിരുവനന്തപുരം :വ്യത്യസ്തമായ അഭിപ്രായത്തോട് അസഹിഷ്ണത പ്രകടിപ്പിക്കുന്നത് ജനാധിപത്യ സംസ്‌കാരത്തെ ദുർബലപ്പെടുത്തുമെന്നും ഫാസിസ്റ്റ് പ്രവണതകൾക്ക് പരോക്ഷ പിൻബലമേകുമെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു.ടി.എം വർഗീസിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കേശവദാസപുരത്ത് നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ.കെ.മോഹൻകുമാർ, മണക്കാട് സുരേഷ് , എ .ജി ജോർജ് , ജോൺസൺജോസഫ്,കടകംപള്ളി ഹരിദാസ്,മുട്ടട അജിത്,ഷിഹാബ്ദിൻ,തോമസ് ചെറിയാൻ , മണ്ണാമ്മൂല രാജൻ,ഉള്ളൂർ മുരളി എന്നിവർ പങ്കെടുത്തു.