a-a-ravoof

വർക്കല: മുതിർന്ന കോൺഗ്രസ്സ് നേതാവും വർക്കല നഗരസഭാ മുൻ വൈസ് ചെയർമാനുമായിരുന്ന വെട്ടൂർ കുന്നിൽ വീട്ടിൽ എ.എ റവൂഫ്(70) നിര്യാതനായി. പ്രവാസി വ്യവസായിയായിരുന്ന പരേതനായ ഹാജി എം.അലിയാരുകുഞ്ഞ് മണ്ടൂരിന്റെയും പരേതയായ സൈനബാ ബീവിയുടെയും മകനാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ റവൂഫ് യൂത്ത് കോൺഗ്രസ്സ്,ഐ.എൻ.ടി.യുസി, കോൺഗ്രസ്സ് മണ്ഡലം,ബ്ലോക്ക്,ജില്ലാ കമ്മിറ്റികളിലും പ്രവർത്തിച്ചിട്ടുണ്ട്. വോളിബാൾ താരമായിരുന്ന റവൂഫ് വിദ്യാർത്ഥി കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റി ടീമിലും അംഗമായിരുന്നു. നാല് തവണ വർക്കല നഗരസഭ കൗൺസിലറായിരുന്നു. ഒരു തവണ നഗരസഭാ വൈസ് ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ:തസ്നീം മക്കൾ: റസ്വിൻ, റിസ്വാൻ,പരേതയായ റിസ്വാന. മരുമക്കൾ: അനുജ, സഫിയ. കബറടക്കം ഇന്ന് ഉച്ചക്ക് 12ന് വെട്ടൂർ കേന്ദ്ര ജമാഅത്ത് ഖബർസ്ഥാനിൽ.