വെള്ളനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലെ വീട് പൂർത്തീകരിച്ച കുടുംബങ്ങളുടെ സംഗമവും അദാലത്തും 4ന് രാവിലെ 9ന് വെള്ളനാട് ജി.കാർത്തികേയൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരിയുടെ അദ്ധ്യക്ഷതയിൽ കെ.എസ്.ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യും.