സേവനങ്ങൾ താത്കാലികമായി നിറുത്തിവച്ചു
ആലപ്പുഴയിലെ സർവകലാശാല പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും വിദ്യാർഥികളുടെ പരാതികളും അപേക്ഷകളും അതാത് ദിവസം സ്‌കാൻ ചെയ്ത് ഓൺലൈനായി സർവകലാശാല ആസ്ഥാനത്തേക്ക് അയച്ചിരുന്ന സേവനം ചില സാങ്കേതിക കാരണങ്ങളാൽ താത്കാലികമായി നിറുത്തി വച്ചിരിക്കുന്നു.
ടൈംടേബിൾ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി സുവോളജി, പോളിമർ കെമിസ്ട്രി (റഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷൻ) വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം 13, 16 തീയതികളിൽ ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എം.ടെക് (ഫുൾടൈം/ പാർട്ട് ടൈം) മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം) (2013 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം പരീക്ഷ കേന്ദ്രമായി അനുവദിച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റ് 7 മുതൽ ലഭ്യമാകും.
സ്‌പെഷ്യൽ റീ എക്സാമിനേഷൻ
മൂന്നാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം ഫുൾടൈം/റഗുലർ ഈവനിംഗ്/ യു.ഐ.എം/ ട്രാവൽ ആൻഡ് ടൂറിസം ) ഡിഗ്രിയുടെ ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിന്റെ സ്‌പെഷ്യൽ റീ എക്സാമിനേഷൻ യു.ഐ.എം വാടയ്ക്കലിൽ 7 ന് 1.30 മുതൽ 4.30 വരെ നടത്തും. മേയ് 2019 ൽ അപേക്ഷിച്ച 32 വിദ്യാർത്ഥികൾ അന്നത്തെ ഹാൾടിക്കറ്റും മെമ്മോയുമായി പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
രജിസ്‌ട്രേഷൻ ആരംഭിച്ചു
അഞ്ചാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടുകൂടി 14 വരെയും 400 രൂപ പിഴയോടുകൂടി 16 വരെയും ഓൺലൈനായി അപേക്ഷിക്കാം.
യോഗ പരിശീലനം
സർവകലാശാല കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കായി മാസംതോറും സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ ജനുവരി മാസത്തേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷ ഫോം ജി.വി. രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ നിന്നു ലഭിക്കും. പുതുതായി അംഗത്വമെടുക്കുന്നവരും/ അംഗത്വം പുതുക്കുന്നവരും 10നു മുമ്പ് ഓഫീസിൽ പണമടച്ച് രജിസ്‌ട്രേഷൻ ഉറപ്പാക്കണം. ഫോൺ: 8921507832, 04712306485
സർട്ടിഫിക്കറ്റ് കോഴ്സിലേക്ക്
സർവകലാശാലയിലെ സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ് സംഘടിപ്പിച്ച ഇംഗ്ലീഷ് ആശയവിനിമയവികസനത്തിനുള്ള ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേജർ ഹെഡ് 49 ( യു ) പ്രകാരം കേരള യൂണിവേഴ്സിറ്റി ഫണ്ടിലേക്ക് അടച്ച 2625 രൂപ ഫീസ് രസീത് സഹിതം അപേക്ഷ സമർപ്പിക്കണം. ബിരുദമാണ് യോഗ്യത. അപേക്ഷ ഫോം യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുകയോ സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേ ജിൽ നിന്നും കൈപ്പറ്റുകയോ ചെയ്യാം.അപേക്ഷകൾ സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ,ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് ബിൽഡിംഗ്സ് കേരള സർവകലാശാല, പാളയം, സെനറ്റ് കാമ്പസ്, തിരുവനന്തപുരം 34 എന്ന മേൽവിലാസത്തിൽ 2 നകം ലഭിക്കണം.