തിരുവനന്തപുരം:കനിവ് കാൻസർ ചാരിറ്രബിൾ സൊസൈറ്രിയും ആലങ്കോട് ഡിയേഴ്സ് വാട്സാപ്പ് കൂട്ടായ്മയും ചേർന്ന് ആർ.സി.സി യിലെ 200 രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇന്നു മുതൽ ഒരാഴ്ച സൗജന്യമായി ഉച്ചഭക്ഷണം നൽകും. പ്രവാസികളും പ്രവാസം അവസാനിപ്പിച്ചവരുമാണ് ഈ കൂട്ടായ്മയിലുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള സഹായവും ഇവർ ചെയ്യുന്നുണ്ടെന്ന് കനിവ് പ്രസിഡന്റ് കെ.ആർ. രാജേഷ് കുമാർ പറഞ്ഞു.