ശിവഗിരി: കൗമുദി ടി.വി നിർമ്മിച്ച് നൂറ് എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത 'മഹാഗുരു' മെഗാപരമ്പരയുടെ ഡി.വി.ഡി യും സമ്പൂർണ തിരക്കഥാപുസ്തകവും ഇന്നലെ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ പ്രകാശനം ചെയ്തു.
സി.വി.ഡിയുടെ പ്രകാശനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ലുലു ഗ്രൂപ്പ് എം.ഡി എം.എ. യൂസഫലിക്കു നൽകി നിർവഹിച്ചു. പുസ്തക രൂപത്തിലുളള തിരക്കഥയുടെ പ്രകാശനം ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ജസ്റ്റിസ് സി.ടി. രവികുമാറിന് നൽകി പ്രകാശനം ചെയ്തു.
മഹാഗുരുവിന്റെ അണിയറ ശില്പികൾക്കുള്ള ശിവഗിരി മഠത്തിന്റെ ഉപഹാരം സ്വാമി വിശുദ്ധാനന്ദ സമ്മാനിച്ചു. കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി. റെജി, സംവിധായകൻ മഹേഷ് കിടങ്ങിൽ, തിരക്കഥാകൃത്ത് മഞ്ചു വെള്ളായണി, അസോസിയേറ്റ് സംവിധായകൻ കിഷോർ കരമന എന്നിവർ ഉപഹാരങ്ങൾ സ്വീകരിച്ചു.
വിശ്വഗുരു സിനിമയുടെ സംവിധായകൻ വിജീഷ് മണിക്കും സ്വാമി വിശുദ്ധാനന്ദ ഉപഹാരം സമ്മാനിച്ചു.